“പ്രഭാഷകന്റെ ശബ്ദം അങ്ങോട്ട് ചെല്ലുകയല്ല ആളുകളുടെ ശ്രദ്ധ ഇങ്ങോട്ട് എത്തുകയാണ് വേണ്ടത് "
(സുകുമാർ അഴീക്കോട്)
പ്രഭാഷണം മനോഹരമാകുന്നത് പ്രഭാഷകന് മുൻപിലിരിക്കുന്ന ഏതൊരാളിലേക്കും തന്റെ ഭാഷണം കൺവേ ചെയ്യുക എന്ന ധർമ്മത്തിലാവണം.
ആ അർഥത്തിൽ കവി ഗോപീകൃഷ്ണന്റെ പ്രഭാഷണം മനോഹരവും ആശയ സമ്പുഷ്ട്ടവുമായിരുന്നു.
പറയുന്ന വിഷയത്തിന്റെ കനം ആസ്വാദകരിൽ തടയാത്ത നിലയിലുള്ള ഒഴുക്ക്, ഹിന്ദുത്വ എന്ന അപകടകരമായ ആശയം സാംസ്കാരിക മണ്ഡലത്തിലും രാഷ്ട്രീയത്തിലും, സാഹിത്യത്തിലും നമ്മൾ പോലുമറിയാതെ ഏൽപ്പിക്കുന്ന അഴമേറിയ മുറിവുകൾ, പൊതു സമ്മതികൾ, ചരിത്രപരമായ നുണകൾ, വിഭജനത്തിന്റെ രാഷ്ട്രീയം, ജാതി/മത വിവേചനങ്ങൾ ഈ ആധുനിക സമൂഹത്തിൽ പോലും അവതരിപ്പിക്കുന്ന ഫാസിസത്തിന്റെ രീതി ശാസ്ത്രം അങ്ങനങ്ങനെ പലതായി പടർന്നും, മനമാകെ നിറഞ്ഞും കര കവിയാതെ ഒഴുകിയ ഒരു പ്രഭാഷണം.
സംഘാടനം,
സംഭാഷണം,
വിഷയത്തിന്റെ ഉള്ളടക്കം.
പങ്കാളിത്തം.
അങ്ങനെയങ്ങനെ മികച്ച ഒരു സായാഹ്നം.
അങ്ങനെ അതി ഗംഭീരമായ ഒരു സാംസ്കാരിക സായാഹ്നമായി ഇന്നത്തെ വീട്ടുമുറ്റ സാഹിത്യ സദസ്സ്.
സഹോദര്യത്തിൻ്റെ വീണ്ടെടുപ്പിനായി കവിതയെ മാറ്റി തീർക്കുന്ന, രാഷ്ട്രീയ ജാഗ്രതയുള്ള വരികൾ എഴുതുന്ന, സാഹിത്യം എന്നത് ഭംഗിയായി നുണ പറയുന്ന ഒരു പരിപാടി ആയിട്ട് കൂടി പറയുന്ന വാക്കുകളിൽ നുണ കലർത്തരുത് എന്ന് കണിശതയുള്ള ഒരാളെ കേൾക്കാൻ ആ കേൾവിയിൽ ലോക സാഹിത്യത്തിൻ്റെ ഏതെല്ലാമോ അടരുകളിലൂടെ കടന്ന് പോവാൻ, ജനാധിപത്യത്തിൻ്റെ വാതിലിൽ കൂടിയാണ് ഹിന്ദുത്വ ഫാസസിവും കടന്ന് വരുന്നതെന്ന് കുറേ കൂടി ആഴത്തിൽ മനസ്സിലാക്കാൻ ഒക്കെ കഴിഞ്ഞ ഇന്നിൻ്റെ സായാഹ്നത്തെ ജീവിതത്തിലെ വിലപ്പെട്ട മാത്രകളായി കണക്കാക്കുന്നു.
പ്രസാദ് മാഷ്ടെ വീട്ടുമുറ്റത്ത് എത്തിയ മനുഷ്യർ ഒരോരുത്തരും മാഷ്ടെ സാഹോദര്യത്തിൻ പേരിൽ തന്നെ ആണ് ആ വീട്ടുമുറ്റത്ത് എത്തിയത് എന്നതിൽ സംശയമില്ല.
ആ വീട്ടുമുറ്റത്തെ സാഹോദര്യത്തിൻ്റെ ഒരു വീട്ടുമുറ്റം ആക്കുന്നത് മാഷ്ടെ കുടുംബാംഗങ്ങൾ കൂടി ചേർന്നാണ് എന്നതിൽ സംശയമില്ല. മാഷിനും കുടുംബാംഗങ്ങൾക്കും എത്തി ചേർന്ന മുഴുവൻ മനുഷ്യർക്കും സ്നേഹം...
ഇന്നത്തെ വീട്ടുമുറ്റചർച്ച നമ്മുടെ പ്രിയകവിയും, മികച്ച പ്രഭാഷകനുമായ P N ഗോപികൃഷ്ണന്റെ സാന്നിധ്യം കൊണ്ടും ലളിതമായ അവതരണം കൊണ്ടും മികച്ചതായി. പ്രവർത്തനദിനമായിരുന്നിട്ടു കൂടി നല്ല പങ്കാളിത്തം ഉണ്ടായത് വളരെ സന്തോഷകരമായി. ചടങ്ങിൽ പാട്ടുപാടിയ കീർത്തന മോൾക്കും, ജയശ്രീ ടീച്ചർക്കും, സംവാദത്തിൽ പങ്കെടുത്ത ബഹുമാന്യ വ്യക്തികൾക്കും, വീട്ടുമുറ്റം എല്ലാ സൗകര്യങ്ങളോടു കൂടി ഒരുക്കിത്തന്ന പ്രസാദ് മാഷിന്റെ കുടുംബത്തിനും, സംഘടനത്തിന് മുന്നിട്ടിറങ്ങിയ ARPമാർക്കും നന്ദി അർപ്പിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽകൂടി നന്ദി അറിയിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്നലത്തെ പരിപാടി ഗംഭീരമായത് പങ്കാളിത്തം കൊണ്ടാണ്.
ഒരു രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഇവിടെ വരുന്നവർ എല്ലാം വിചാരിക്കുന്നത് ഇവിടെ ഒരു അച്ചായൻ കൾച്ചർ ആണെന്നാണ്. എൻ്റെ അച്ചായനല്ല അത് സ്റ്റാൻഡേർഡ് സാധനം. ഇവിടുത്തെ സാദാ അച്ചായൻമാരും അച്ചായത്തിമാരും ...😃 കുറച്ച് പശള ഒക്കെ കടിച്ച് പറിച്ച് റബ്ബറിനെപ്പറ്റിയും, ഒട്ടുപാലിനെപ്പറ്റിയും ആലോചിച്ച് ചിന്താമഗ്നേഴ്സ് ആയവർ...
അവർക്ക് ഒരു പുതിയ അനുഭവം ആണ് ആലക്കോട്. കവിതയെക്കറിച്ചും, കഥകളെക്കുറിച്ചും, നാടകങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന അച്ചായൻമാർ.
പിന്നെ ഗോപീകൃഷ്ണൻ സാറിൻ്റെ പ്രഭാഷണം. അത് കാമ്പുള്ളതായിരുന്നു. ഒരു പാട് നാളായി ഇത്തരത്തിൽ ഒരു പ്രഭാഷണം കേട്ടിട്ട്.
വ്യത്യസ്തതയിലാണ് ജീവിതത്തിന്റെ സൗന്ദര്യമെന്ന് ഇന്ത്യയുടെ ബഹുസ്വരതയെ ഉദാഹരിച്ചു കൊണ്ട് ശ്രീ ഗോപികൃഷ്ണൻ സാർ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങുന്നു... ഉള്ളു പണയ പ്പെടുത്തേണ്ടി വരുന്നവരുടെ ശബ്ദമാവണം കവിയു ടേത്/സാഹിത്യകാരന്റെത്... അതു തന്നെ അല്ലേ പ്രസാദേട്ടനും സർഗ്ഗവേദി യും ചെയ്യുന്നത്... ജീവിതത്തിന്റെ എല്ലാതട്ടിലും ഉള്ളവരെ ഒരു പോലെ കാണാൻ സാധിക്കുന്നത് സ്വയം നവീകരിക്കൽ പ്രക്രിയയിലൂടെ കടന്നു പോയവർക്ക് മാത്രം സാധിക്കുന്ന ഒരു കലയാണ്... എന്റെ അനുഭവത്തിൽ അതിനാണ് പ്രസാദേട്ടൻ നേതൃത്വം നൽകുന്നത്...🙏🙏🙏
മക്തബ്
മാതൃഭൂമി
മലയാള മനോരമ
ദേശാഭിമാനി